|    Jul 18 Wed, 2018 12:32 pm
FLASH NEWS

ദേശാടന പക്ഷി കുഞ്ഞുങ്ങള്‍ക്ക് വീട്ടുകാര്‍ രക്ഷകരായി

Published : 13th September 2017 | Posted By: fsq

 

ഇരവിപുരം: മരപ്പൊത്തില്‍ നിന്നും നിലത്തു വീണ ദേശാടന പക്ഷി കുഞ്ഞുങ്ങള്‍ക്ക് സമീപത്തെ വീട്ടുകാര്‍ രക്ഷകരായി. മുള്ളുവിള ഹരിശ്രീനഗറില്‍ ജിഷണു ഹൗസിന് സമീപം ഇന്നലെ രാവിലെയാണ് പത്തോളം ദേശാടന പക്ഷി കുഞ്ഞുങ്ങളെ കാണപ്പെട്ടത്. കറുപ്പും വെള്ളയും നിറത്തിലുള്ള  റ്റീല്‍ എന്ന ഇനത്തില്‍പ്പെട്ട പക്ഷിക്കുഞ്ഞുങ്ങളാണിതെന്ന് മൃഗ സംരക്ഷണ വകുപ്പിലെ ഡോ. ഷൈന്‍ പറഞ്ഞു. വയല്‍പ്രദേശങ്ങളിലാണ്  ഇവയെ സാധാരണയായി കണ്ടുവരുന്നതെന്നും ആസ്രാ ഹൈദ്രാബാദ്, തഞ്ചാവൂര്‍ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടു വരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. തണല്‍മരങ്ങളിലും മഴമരങ്ങളിലും കൂടു കൂട്ടുന്ന ഇവയുടെ ആഹാരം ജലജീവികളാണ്. ഹരിശ്രീ നഗറിലെ ഒരു തെങ്ങിന്‍ പൊത്തില്‍ നിന്നും താഴെ വീണ പക്ഷി കുഞ്ഞുങ്ങളെ ജിഷ്ണു ഹൗസില്‍ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പുകാര്‍ വരുന്നവരെ സൂക്ഷിക്കാനാണ് വീട്ടുകാര്‍ തീരുമാനിച്ചിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss