|    Oct 17 Wed, 2018 1:43 pm
FLASH NEWS

ദേശസാല്‍കൃത ബാങ്കുകള്‍ വായ്പ എടുത്തവരെ പിഴിയുന്നു

Published : 20th September 2017 | Posted By: fsq

 

കാലടി: ദേശസാല്‍കൃത ബാങ്കുകള്‍ വായ്പയെടുത്ത ഇടപാടുകാരെ പിഴിയുന്നതായി പരാതി. അങ്കമാലി സ്വദേശിയും ഐടി കണ്‍സള്‍ട്ടന്റുമായ ജിന്‍സന്‍ കരേടത്താണ് ഇതുസംബന്ധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയത്. എച്ച്ഡിഎഫ്‌സി ബാങ്കില്‍നിന്ന് കാര്‍ വാങ്ങുവാനായി ഒന്നരലക്ഷംരൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ഇത് തിരിച്ചടയ്ക്കുന്നത് ഇലക്ട്രോണിക്‌സ് മണി ക്ലിയറിങ് സിസ്റ്റം(ഇസിഎസ്)വഴിയാണ്. എസ്ബിഐയുടെ അക്കൗണ്ടില്‍ നിന്ന് മാസം 5431 രൂപയാണ് ട്രാന്‍സ്ഫറാവുന്നത്. മൂന്നുമാസം മുമ്പ് പണമെത്തിയില്ലെന്ന് സൂചിപ്പിച്ച് ബാലന്‍സ് ഷീറ്റ് ലഭിക്കുമ്പോഴാണ് ഇദ്ദേഹം വിവരമറിയുന്നത്. എന്നാല്‍ തന്റെ അക്കൗണ്ടില്‍ പണമുണ്ടെന്നിരിക്കെ തവണ മുടങ്ങേണ്ട ഒരാവശ്യവുമില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കി. ഇങ്ങനെ വന്നാല്‍ 649 രൂപയും രണ്ടുശതമാനം പിഴയും അടയ്‌ക്കേണ്ട സ്ഥിതിയാണ്. ഇടപാടുകാരെ തവണ മുടങ്ങിയ വിവരമറിയിക്കുകയോ കാരണം തിരക്കുകയോ ചെയ്യില്ലെന്നും ഇത് പകല്‍കൊള്ളയാണെന്നുമാണ് ആക്ഷേപം. കഴിഞ്ഞ മാസവും ഇതേ അനുഭവമുണ്ടായിയെന്നും ജിന്‍സന്‍ കുറ്റപ്പെടുത്തി.  പ്രധാനമന്ത്രിയുടെ ക്യാഷ്‌ലെസ് ഇക്കോണമിയുടെ പരിണിതഫലമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ കോര്‍പറേറ്റ് പ്രീണനമാണെന്നും ജിന്‍സന്‍ കരേടത്ത് ചൂണ്ടിക്കാട്ടി. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മൂന്നുമാസംമുമ്പ് പിടുങ്ങിയ പിഴതുക തിരികെ നല്‍കിയെന്നും ഇന്ത്യയിലാകമാനമുള്ള ഇടപാടുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം പിടുങ്ങുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss