|    Nov 21 Wed, 2018 7:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ദേശങ്ങള്‍ താണ്ടി ഫാല്‍ക്കണുകള്‍ എത്തി

Published : 11th November 2018 | Posted By: kasim kzm

മലപ്പുറം: വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തില്‍ അപൂര്‍വയിനം ഫാല്‍ക്കണ്‍ പക്ഷിയെ കണ്ടെത്തി. ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് ഫാല്‍ക്കണ്‍ (പ്രാപ്പിടിയന്‍) വര്‍ഗത്തിലെ ഷഹീന്‍ അഥവാ പെരിഗ്രീന്‍ ഫാല്‍ക്കണ്‍ പക്ഷിയെ കണ്ടെത്തിയത്. ഗുരുവായൂര്‍ കോളില്‍ ഡോ. സുബൈര്‍ മേടമ്മല്‍ നടത്തിയ പക്ഷിനിരീക്ഷണത്തിനിടെ മുല്ലശേരി കോള്‍ പ്രദേശത്താണ് ഇതിനെ കണ്ടെത്തിയത്. ഇതിന് മുമ്പ് 1991ല്‍ സൈലന്റ് വാലിയിലെ നീലിക്കല്‍ ഡാം സൈറ്റില്‍ അമച്വര്‍ പക്ഷിനിരീക്ഷകനായ പി കെ ഉത്തമനും 2003ല്‍ ഡോ. സുബൈര്‍ മേടമ്മലും പക്ഷിയെ കണ്ടെത്തിയിരുന്നു. അതിനുശേഷം 2013ല്‍ നെല്ലിയാമ്പതി സീതാര്‍ ഗുണ്ടില്‍ ഡോ. സുബൈര്‍ മേടമ്മല്‍ ഷഹീന്‍ ഫാല്‍ക്കണെ കണ്ടെത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണു ഷഹീന്‍ ഫാല്‍ക്കണെ കണ്ടെത്താനായത്. കോളില്‍ കണ്ടെത്തിയ ആണ്‍പക്ഷിക്ക് ഏതാണ്ട് ഒരു കിലോയിലേറെ തൂക്കംവരും. ഡോ. സുബൈര്‍ മേടമ്മലും ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശിയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുമായ ബിനു വാലത്തും ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. ദക്ഷിണേന്ത്യയില്‍ അപൂര്‍വമായാണ് ഫാല്‍ക്കണുകളെത്തുന്നത്. യുഎഇയുടെ ദേശീയചിഹ്നവും ദേശീയപക്ഷിയുമായ ഫാല്‍ക്കണ്‍ ചില ഗള്‍ഫ് രാജ്യങ്ങളുടെ ദേശീയ പക്ഷിയുമാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss