|    Oct 17 Wed, 2018 2:56 am
FLASH NEWS

ദേവിയാര്‍ കുടിവെള്ള പദ്ധതി പാതിവഴിയില്‍

Published : 7th December 2017 | Posted By: kasim kzm

അടിമാലി: ജലനിധി വഴി നടപ്പാക്കുന്ന ദേവിയാര്‍ കുടിവെള്ള പാതിവഴിയില്‍ ഇഴയുന്നു.
അടിമാലി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ ആരംഭിച്ച ദേവിയാര്‍ കുടിവെള്ള പദ്ധതിയാണ് പൂര്‍ത്തിയാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
നാല് വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തും ജലനിധിയും തയ്യാറായിട്ടില്ല. 89 ലക്ഷം രൂപയാണ് പദ്ധതിക്കായി ജലനിധി അധികൃതര്‍ മാറിയെടുത്തിട്ടുള്ളത്. ഈ വാര്‍ഡിലെ 310 കുടൂംബങ്ങള്‍ക്കായാണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്.ഇവരില്‍ നിന്ന് നാലായിരം രൂപവീതമാണ് ഗുണഭോക്തൃ വിഹിതമായി ഓരോ കുടുംബവും അടച്ചിട്ടുള്ളത്.
രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം ആരംഭിക്കുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ കരാര്‍ വച്ചിട്ടുള്ളത്. ഒരു വര്‍ഷംകൂടി ദീര്‍ഘിപ്പിച്ച് നല്‍കിയെങ്കിലും ഇതുവരെ വീടുകളില്‍ വെള്ളമെത്തിക്കാന്‍ ജലനിധി അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
വേനലില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിവിടം. അടിയന്തരമായി പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss