|    Nov 18 Sun, 2018 3:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേവികുളം സബ് കലക്ടര്‍ പ്രേംകുമാര്‍ ഇനി ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നടപടികളുടെ മേല്‍നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു. ദേവികുളം സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാറിനെയാണ് ശബരിമല സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ചത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപന ചുമതലയും അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളും ഉണ്ടാവും. ക്രിമിനല്‍ നടപടിചട്ട പ്രകാരമാണ് ഈ തസ്തിക സൃഷ്ടിച്ചത്.
മണ്ഡലം, മകരവിളക്ക് തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ടാണു നിയമനം. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയോടെ ശബരിമലയും പരിസരവും സംഘര്‍ഷ മേഖലയായി മാറിയ സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. ക്രമസമാധാനത്തിന് പോലിസിനൊപ്പം മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും വേണമെന്നു മന്ത്രിസഭ വിലയിരുത്തിയിരുന്നു. കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച ഉദ്യേഗസ്ഥനാണു പ്രേംകുമാര്‍.
ഇടുക്കിയിലെ സിപിഎം നേതൃത്വത്തിനു പ്രേംകുമാര്‍ ദേവികുളം സബ് കലക്ടറായി തുടരുന്നതില്‍ അതൃപ്തിയുണ്ടായിരുന്നു. തൃശൂര്‍ സബ് കലക്ടര്‍ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിച്ചു. ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവായിരിക്കും കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടര്‍. കോഴിക്കോട് കലക്ടര്‍ യു വി ജോസിനെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി മാറ്റി നിയമിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചുവന്ന ആനന്ദസിങിനെ കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്‍ അദ്ദേഹം വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്‌സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഭവനനിര്‍മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്‌സാന വഹിക്കും. തലശ്ശേരി സബ് കലക്ടര്‍ എസ് ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയ്‌നിങ് ഡയറക്ടറായി മാറ്റി നിയമിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss