|    Dec 12 Tue, 2017 2:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേവാസ് – ആന്‍ട്രിക്‌സ് ഇടപാട്: വിധിക്കെതിരേ ഇന്ത്യ അപ്പീലിന്

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരായ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതി വിധിക്കെതിരേ ഇന്ത്യ അപ്പീല്‍ നല്‍കും. ബഹിരാകാശവകുപ്പ് സെക്രട്ടറി എസ് കിരണ്‍ കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍, ഇതുസംബന്ധിച്ച് വിശദവിവരങ്ങള്‍ അദ്ദേഹം നല്‍കിയില്ല. നിയമവിരുദ്ധമായാണ് ഇന്ത്യ കരാര്‍ റദ്ദാക്കിയതെന്നും ദേവാസിന് നഷ്ടപരിഹാരം നല്‍കണമെന്നും കഴിഞ്ഞദിവസം അന്താരാഷ്ട്ര കോടതി വിധിച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ രണ്ട് ഉപഗ്രഹങ്ങളും സ്‌പെക്ട്രവും ഉപയോഗിക്കുന്നത് സംബന്ധിച്ചായിരുന്നു കരാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക