|    Nov 15 Thu, 2018 6:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വത്തിന് എതിരേ കാംപയിന്‍ നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല കേസ് സുപ്രിംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വിശ്വാസങ്ങ ള്‍ക്കെതിരായി നിലപാട് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നു ദേവസ്വം ബോര്‍ഡ് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അയ്യപ്പ ധര്‍മസേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറിയിച്ചു. സിപിഎമ്മിന്റെ നിലപാടുകള്‍ ശബരിമലയില്‍ നടപ്പാക്കാനാണ് ബോര്‍ഡ് ശ്രമം. ദേവസ്വം ബോര്‍ഡിനെതിരേ കാംപയിന് നേതൃത്വം നല്‍കും. ശബരിമലയില്‍ നിന്ന് അഹിന്ദുക്കളായവരെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ഇ ന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹരജിയെ കോടതിയില്‍ എതിര്‍ക്കും. അന്ധമായ അപരമത വിദ്വേഷമാണ് ടി ജി മോഹന്‍ദാസിനുള്ളത്. ഇതിനു പിന്നി ല്‍ മറ്റ് അജണ്ടകളുണ്ടെന്നും അത് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss