|    Mar 25 Sat, 2017 5:24 pm
FLASH NEWS

ദേവസ്വം ഭൂമി അളന്നുതിരിക്കല്‍: സര്‍വേ തുടങ്ങി

Published : 10th August 2016 | Posted By: SMR

ശബരിമല: പമ്പയിലും സന്നിധാനത്തും ദേവസ്വം ഭൂമി അളന്നുതിരിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ തുടങ്ങി. ദേവസ്വം ബോര്‍ഡും വനം, റവന്യൂ വകുപ്പുകളും സംയുക്തമായിട്ടാണ് സര്‍വേ നടത്തുന്നത്. സര്‍വേയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
സന്നിധാനത്തും പമ്പയിലും ബോര്‍ഡിന് രാജഭരണകാലത്തും സര്‍ക്കാര്‍ ഉത്തരവ് വഴിയും കിട്ടിയിട്ടുള്ള ഭൂമികള്‍ വേര്‍തിരിച്ച് ജണ്ട ഇടുകയാണു ചെയ്യുന്നത്. സന്നിധാനത്ത് വെടിവഴിപാടു നടത്തുന്നത് വനഭൂമിയിലാണെന്ന് വനംവകുപ്പ് ആദ്യം വാദം ഉന്നയിച്ചിരുന്നു. ഇവിടെ വഴിപാട് ജില്ലാ ഭരണകൂടം വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോടതി ഉത്തരവു വഴിയാണ് വഴിപാടു തുടരുന്നത്. ഈ ഭൂമി മുമ്പ് തങ്ങള്‍ക്ക് അനുവദിച്ചതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ദേവസ്വം ബോര്‍ഡ് ബന്ധപ്പെട്ടവര്‍ക്കു കൈമാറിയിരുന്നു. പമ്പയില്‍ രാജമണ്ഡപത്തിനു സമീപത്തും തര്‍ക്കമുണ്ട്.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക