|    Dec 12 Wed, 2018 9:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കുമെന്നു സൂചന

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശ ഹരജി നല്‍കുമെന്നു സൂചന.
നാളെ മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി നട തുറക്കുമ്പോള്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരും.
ഹരജി നല്‍കുന്നതു സംബന്ധിച്ചും യോഗത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കും. ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജകുടുംബവും തന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. സര്‍ക്കാരിനു വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കാനാവില്ലെന്നും സാവകാശ ഹരജി നല്‍കണോ എന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മയും വ്യക്തമാക്കിയിരുന്നു.
തന്ത്രി, രാജകുടുംബാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും ബോര്‍ഡംഗം കെ പി ശങ്കരദാസും പങ്കെടുത്തിരുന്നു.
ഇതേത്തുടര്‍ന്നാണു സാവകാശ ഹരജി നല്‍കുന്ന കാര്യം ബോര്‍ഡ് പരിഗണിക്കുന്നതെന്നാണ് സൂചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss