|    Nov 21 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയെ കറവപ്പശുവായി കാണുന്നു

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയെ കറവപ്പശുവായി കാണുകയാണെന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ബോര്‍ഡ് അതിന്റെ അധികാരങ്ങളും അവകാശങ്ങളും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യവും വിശ്വാസവും ഒന്നിച്ചു കൊണ്ടുപോവുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബോര്‍ഡ് ലംഘിക്കുകയാണ്. ഹൈന്ദവ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ദേവസ്വം ബോര്‍ഡ് വഞ്ചകരായി മാറുകയാണ്. വിശ്വാസികളെന്ന പേരില്‍ കൊടി പിടിച്ച് ശബരിമലയിലെത്തിയ പലരും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവ, ഇസ്‌ലാം, ക്രൈസ്തവ മതവിശ്വാസങ്ങള്‍ സമന്വയിപ്പിച്ചുള്ള വിശ്വാസമാണ് ശബരിമലയിലേത്. അതു പാലിക്കാന്‍ എത്ര ഉന്നതസ്ഥാനീയരായ വ്യക്തികള്‍ക്കും ബാധ്യതയുണ്ട്.
13ന് സുപ്രിംകോടതി ശബരിമലയ്ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വിപരീതമായി യുവതി പ്രവേശനത്തെ കോടതി അംഗീകരിക്കുകയും ശബരിമലയില്‍ ഇക്കൂട്ടര്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ മല ചവിട്ടില്ലെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തന്റെ പേരാണുള്ളത്. ഇത് നീക്കം ചെയ്യണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss