|    Jan 22 Sun, 2017 11:42 am
FLASH NEWS

ദേവസ്വം ബോര്‍ഡില്‍ അഴിമതിക്ക് സെക്രട്ടറി കൂട്ടുനിന്നു: കടകംപള്ളി

Published : 5th October 2016 | Posted By: SMR

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേട് തടയാന്‍ ബോര്‍ഡ് ഒന്നും ചെയ്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പണാപഹരണവും സ്വജനപക്ഷപാതവും ഉള്‍പ്പെടെ കൊടിയ അഴിമതിയാണ് നടന്നത്. ഇതുസംബന്ധിച്ച് ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ടും ബോര്‍ഡ് അവഗണിച്ചു. ഉന്നതരാഷ്ട്രീയ ബന്ധമാണ് ദേവസ്വം സെക്രട്ടറിക്കുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. എണ്ണത്തില്‍ കുറവായ ഹൈന്ദവ സമുദായങ്ങള്‍ക്ക് ബോര്‍ഡില്‍ പ്രാതിനിധ്യമില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുചെയ്യാമെന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ കോംപ്ലക്‌സ് നിര്‍മാണത്തിനു പിന്നിലെ തിരിമറികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലും ഇതരമതവിഭാഗങ്ങളിലെ ആരാധനാലയങ്ങളിലും ഒരുതരത്തിലുള്ള കായിക പരിശീലനവും അനുവദിക്കില്ല. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ നവീകരണത്തിനായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. ശബരിമല വികസനത്തിന് 150 കോടി അനുവദിച്ചുകഴിഞ്ഞു. കുളങ്ങളുടെയും കാവുകളുടെയും സംരക്ഷണത്തിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുക—യാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ശബരിമലയിലെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക