|    Nov 20 Tue, 2018 3:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വം ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത്

Published : 6th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഹൈക്കോടതി. ക്രമസമാധാനപാലനം സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ സര്‍ക്കാ ര്‍ ഇടപെടാന്‍ പാടുള്ളൂ എന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ശബരിമലയിലെ 18ാം പടിക്കു മുകളില്‍ സ്ത്രീകളെ കൊണ്ടുപോകാന്‍ പോലിസുമായി ആലോചന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള ഒരു വാര്‍ത്ത ഹരജിക്കാരനായ ടി ആര്‍ രമേശിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന് ഇടപെടാവുന്നതാണെന്ന് കോടതിയും വ്യക്തമാക്കി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സത്യവാങ്മൂലം നല്‍കണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സംബന്ധിയായ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അധികാരമില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിട്ടുള്ളത്. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss