|    Jun 24 Sun, 2018 10:26 pm
FLASH NEWS

ദേവസ്വം ആനക്കോട്ടയിലെ കൊമ്പന്‍ ചരിഞ്ഞു

Published : 27th May 2018 | Posted By: kasim kzm

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനതറവാട്ടിലെ 40-കാരന്‍ കൊമ്പന്‍ വിനീത്കൃഷ്ണന്‍ ചരിഞ്ഞു. കുറച്ചു കാലമായി പാദരോഗമുള്‍പ്പടെ അസുഖ ബാധിതനായി കഴിഞ്ഞിരുന്ന വിനീത്കൃഷ്ണന്‍, ഇന്നലെ രാവിലെ അഞ്ചു മണിയോടേയാണ് ചരിഞ്ഞത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ആന തളര്‍ന്നുവീണതിനെ തുടര്‍ന്ന് ക്രൈന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കൊമ്പന്‍ തളര്‍ന്ന്‌വീണ് ചരിയുകയാണുണ്ടായത്. കുറച്ചുകാലമായി ആന തീറ്റയെടുക്കാതെ ക്ഷീണിതനായി തീരെ അവശനിലയിലായിരുന്നു.
ഗ്ലൂക്കോസും, ഇഞ്ചക്ഷനും കൊണ്ടാണ് ഇത്രയും നാള്‍ ആന പിടിച്ചുനിന്നത്. വിനീത്കൃഷ്ണന്‍, ലക്ഷ്മികൃഷ്ണ, നവനീത്കൃഷ്ണന്‍ എന്നീ ആനകളെ 2003-ജനുവരി ഒന്നിനാണ് നാണുഎഴുത്തശ്ശന്‍ ഗ്രൂപ്പിലെ പി എന്‍ ബല്‍റാം ശ്രീഗുരുവായൂരപ്പന് മുന്നില്‍ നടയിരുത്തിയത്. വിനീത്കൃഷ്ണന്റെ വിയോഗത്തോടെ ഗുരുവായൂര്‍ദേവസ്വം ആനതറവാട്ടിലെ ഗജസമ്പത്ത് 49-ആയി കുറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം എറണാകുളം കോടനാട് വനത്തില്‍ ഇന്ന് ആനയെ സംസ്‌ക്കരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss