|    Jan 21 Sat, 2017 5:39 am
FLASH NEWS

ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാര്‍: പിഎസ്‌സി

Published : 3rd June 2016 | Posted By: SMR

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പിഎസ്‌സി. പിഎസ്‌സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നിയമനങ്ങള്‍ ഏറ്റെടുക്കുന്നതിനുവേണ്ട പ്രത്യേക ചട്ടങ്ങള്‍ തയാറാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് നിയമനം ഏറ്റെടുക്കുന്നത് ഹിന്ദുമതാചരത്തിന് ഒരുതരത്തിലും എതിരാവില്ലെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിലെ നിയമനം ഏറ്റെടുക്കണമെന്ന് ഇതുവരെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ പിഎസ്‌സി പൂ ര്‍ണമായും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ശാന്തി, കഴകം തുടങ്ങിയ തസ്തികളിലെ നിയമന ചുമതല ദേവസ്വംബോ ര്‍ഡിന് തന്നെയായിരിക്കും. ക്ലാ ര്‍ക്ക്, എന്‍ജിനീയര്‍ തുടങ്ങിയ മറ്റ് തസ്തികകളിലെ നിയമനമാണ് പിഎസ്‌സിക്ക് വിടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക