|    Oct 21 Sat, 2017 7:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദേവസ്വംബോര്‍ഡ്: നാലുസീറ്റും എല്‍ഡിഎഫിന്

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കെ രാഘവനും കൊച്ചി ദേവസ്വത്തിലേക്ക് ഡോ. എംകെ സുദര്‍ശനനും മലബാര്‍ ദേവസ്വത്തിലേക്ക് ഒകെ വാസു, പിപി വിമല എന്നിവരുമാണ് വിജയിച്ചത്.  തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്കു ഹിന്ദുവിശ്വാസികളായ പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഓരോ അംഗങ്ങളെയും മലബാര്‍ ദേവസ്വത്തിലേക്ക് രണ്ടംഗങ്ങളെയുമാണ് തിരഞ്ഞെടുത്തത്. ഇന്നലെ നിയമസഭാ കോംപ്ലക്‌സില്‍ തയ്യാറാക്കിയ പ്രത്യേക ബൂത്തിലായിരുന്നു വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് 62 വോട്ട് വീതം ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് 11 വോട്ട് വീതമേ ലഭിച്ചുള്ളു. കോണ്‍ഗ്രസിലെ വിടി ബല്‍റാമും ബിജെപിയിലെ ഒ രാജഗോപാലും നിയമസഭയിലുണ്ടായിരുന്നിട്ടും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക