|    Jun 25 Mon, 2018 12:26 am
FLASH NEWS

ദേവലോകം എന്‍ജിനീയറിങ് കോളജിന്റെ സ്ഥലം തട്ടിയെടുക്കാന്‍ നീക്കമെന്ന്

Published : 19th January 2017 | Posted By: fsq

 

കാസര്‍കോട്്: ദേവലോകത്ത് സെന്റ ഗ്രിഗോറിയസ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയറിങ് കോളജും സ്ഥലവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി പിആര്‍ഒ പി ഗോപാലകൃഷ്ണന്‍നായര്‍ ആരോപിച്ചു. 2014ലാണ് മുന്‍മന്ത്രിയായിരുന്ന ടി എസ് ജോണിന്റെ നേതൃത്വത്തില്‍ കോളജ് ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തിന്റെ മരണശേഷം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കോളജ് അടച്ചുപൂട്ടി. ടി എസ് ജോണിന്റെ മകന്‍ ജോസ്‌കുട്ടി ജോണിന്റെ അഡ്യനടുക്കത്തെ സ്ഥലം പണയപ്പെടുത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ബാങ്കില്‍നിന്ന് 40 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പെര്‍ള നിവാസികളായ വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ക്ക് രണ്ടുകോടിയുടെ ബാധ്യത ഇപ്പോഴുമുണ്ട്. ഇതിനിടയില്‍ കോളജിന്റെ വാഹനങ്ങള്‍ കടത്തികൊണ്ടുപോയി. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്ന അഡ്വ. സിജി രാജന്‍, പത്തനംതിട്ട ജില്ലക്കാരായ സൂസമ്മ രാജന്‍, കുസുമം ബി ചാക്കോ, സാജു ടി മാത്യു എന്നിവര്‍ ട്രസ്റ്റില്‍ ഡീവില്‍ ഉണ്ടെന്ന് കാണിച്ച് കോടതികളെ തെറ്റിദ്ധരിപ്പിച്ച് കേവിയറ്റ് ഹരജി ഫയല്‍ ചെയ്തു.  ഇത് കോടതി അലക്ഷ്യമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയതായും ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss