|    May 29 Mon, 2017 1:28 pm
FLASH NEWS

ദേവരുപാറയിലും പുലിയിറങ്ങിയതായി അഭ്യൂഹം

Published : 1st September 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയ്ക്കു സമീപത്തെ ആലക്കോടിനെ പിന്തുടര്‍ന്ന് ദേവരുപാറയിലും പുലിയിറങ്ങിയതായി അഭ്യൂഹം. വനംവകുപ്പ് പൂച്ചപ്പുലിയെന്നും നാട്ടൂകാര്‍ പുലിയെന്നുമാണ് പറയുന്നത്.
എന്നാല്‍ സന്ധ്യമയങ്ങിയാല്‍ പല സ്ഥലങ്ങളിലും ജനം പുറത്തിറങ്ങാതെയായിട്ടുണ്ട്. ഞായറാഴ്ച രാത്രി ആലക്കോട് പഞ്ചായത്തിലെ അഞ്ചിരിയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പോലിസും വനവകുപ്പും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നലെ പകല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ ദേവരുപാറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു എന്നാല്‍ പൂച്ചപ്പുലിയാണതെന്ന വാദവുമായി വനംവകുപ്പുമെത്തി. സമീപത്തെ കൃഷിയിടത്തില്‍ പണിക്കെത്തിയവരാണ് വനത്തിന് സമീപം പുലിയെ കണ്ടതായി പറയുന്നത്.ഫോറസ്റ്റ് അധികൃതരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കലയന്താനി റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് ആലക്കോട് പുലിയെ കണ്ടതായി പറഞ്ഞത്. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലിസും തൊടുപുഴ റേഞ്ച് ഓഫിസിനു കീഴിലെ ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ണില്‍ പുതഞ്ഞ വലിയ കാല്‍പ്പാദങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഇവ പുലിയുടേതാണോയെന്ന് സ്ഥിരീകരിക്കാനായില്ല.വലിയ പൂച്ചപ്പുലിയുടേതാവാന്‍ സാദ്ധ്യതയുണ്ടെന്ന് പരിശോധനയ്‌ക്കെത്തിയ ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പ്രദേശവാസികള്‍ ഭയക്കേണ്ടതില്ലെന്ന് റേഞ്ച് ഓഫിസര്‍ ബാബു കെ എന്‍ അറിയിച്ചു.
ഇതിനിടെ പുലിയെ കണ്ടതായി പറയുന്ന അഞ്ചിരിയിലും പരിസരത്തും പ്രദേശവാസികള്‍ ഭീതിയിലാണ്.ദേവരുപാറമല, പറമ്പാട്ട്മല എന്നിവ കുളമാവ് വനത്തിന് സമീപത്തായുള്ള വനപ്രദേശങ്ങളാണ്. കുരങ്ങ്,കേഴ, മുള്ളന്‍പന്നി തുടങ്ങി നിരവധി കാട്ട് മൃഗങ്ങള്‍ ഈ പ്രദേശത്ത് പലപ്പോഴായി വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊടുപുഴ ടൗണിന്റെ സമീപ പഞ്ചായത്തുകളാണ് ആലക്കോടും വെളളിയാമറ്റവും.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴ നഗരത്തില്‍ പുലി ഇറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് പുലിയുടെ അക്രമണത്തില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് മുറിവേറ്റിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day