|    Nov 19 Mon, 2018 11:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേവരിയ ഷെല്‍റ്റര്‍ ഹോം പൂട്ടുന്നതില്‍ വീഴ്ച സമ്മതിച്ച് മന്ത്രി

Published : 8th August 2018 | Posted By: kasim kzm

ലഖ്‌നോ: ദേവരിയയിലെ ഷെല്‍റ്റര്‍ ഹോം പൂട്ടുന്നതില്‍ ജില്ലാ ഭരണകൂടം വീഴ്ച വരുത്തിയതായി ഉത്തര്‍പ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി റീതാ ബഹുഗുണ ജോഷി. ദേവരിയയിലുള്ള ഷെല്‍റ്റര്‍ ഹോമിലെ 24 പെണ്‍കുട്ടികളെ പോലിസ് കഴിഞ്ഞ ദിവസം പുറത്തെത്തിച്ചിരുന്നു.
ബിഹാറിലെ മുസാഫര്‍പൂര്‍ ഷെല്‍റ്റര്‍ ഹോമിനു സമാനമായി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അടച്ചുപൂട്ടാനുള്ള ഉത്തരവുണ്ടായിട്ടും ഒരു വര്‍ഷമായി ഷെല്‍റ്റര്‍ ഹോമിനെതിരേ ജില്ലാ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ലെന്നു റീതാ ബഹുഗുണ ജോഷി അറിയിച്ചു. മറ്റ് അഭയ കേന്ദ്രങ്ങളിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക ചൂഷണം നടക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ദേവരിയയിലെ ഷെല്‍റ്റര്‍ ഹോം മാനേജര്‍മാരായ ദമ്പതികളെയും സൂപ്രണ്ടിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭയകേന്ദ്രത്തില്‍ നിന്നു പുറത്തുചാടിയ ഒരു പെണ്‍കുട്ടിയാണ് പീഡനത്തെക്കുറിച്ച് പോലിസില്‍ അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss