|    Jul 24 Mon, 2017 10:35 pm
FLASH NEWS

ദേവരാജിന്റെ ജീവിതത്തിന് മധുരമേകി തേനീച്ചകൃഷി

Published : 29th July 2016 | Posted By: SMR

കുണ്ടംകുഴി: കല്‍പണിയും കാറ്ററിങ് ജോലിയുമായി ജീവിതം തള്ളിനീക്കിയ ദേവരാജിന് വഴിത്തിരിവായത് തേനീച്ച കൃഷി. കാസര്‍കോട് സിപിസിആര്‍ഐയിലെ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലനമുണ്ടെന്ന് അറിഞ്ഞ് യാഥൃച്ഛികമായാണ് ദേവരാജന്‍ ക്ലാസിനെത്തിയത്. ഹോര്‍ട്ടി കോര്‍പിന്റെ സബ്‌സിഡിയോടു കൂടി പത്ത് തേനീച്ച കോളനികളുമായാണ് ദേവരാജന്‍ കൃഷി ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച കൃഷി ഈ വര്‍ഷം 30 കോളനിയായി വളര്‍ന്നു. ഒരേക്കര്‍ സ്ഥലത്ത് തെങ്ങും കവുങ്ങും കൃഷി ചെയ്തിരുന്ന ദേവരാജന് മറ്റു ജോലി ചെയ്തില്ലെങ്കില്‍ കുടുംബം പുലര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. തേനീച്ച കൃഷി ആരംഭിച്ചതോടെ പച്ചക്കറി കൃഷിയും തുടങ്ങി. പുരയിടത്തില്‍ തേനീച്ച നിറഞ്ഞതോടെ തെങ്ങിന്റെയും കവുങ്ങിന്റെയും പച്ചക്കറികളുടെയും ഉല്‍പാദനം വര്‍ദ്ധിച്ചു. കൃഷിയിടത്തിലെ കീടബാധയ്ക്കും കുറവുണ്ടായതായി ദേവരാജന്‍ പറയുന്നു. ഭാര്യ വിശാലാക്ഷിയും മക്കളായ കാര്‍ത്തികും ഋതികയും തേനീച്ച പരിചരണത്തില്‍ സഹായിക്കാനുണ്ട്. പ്രാദേശികമായി തന്നെ തേനിന് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ വില്‍പനയും എളുപ്പമാണ്.
ഈ വര്‍ഷം നാല് ക്വിന്റല്‍ വലിയതേനും അഞ്ച് കിലോ ചെറുതേനും ലഭിച്ചു. ഇത് വില്‍പന നടത്തി 79,500 രൂപ ലഭിച്ചതായി ദേവരാജന്‍ അവകാശപ്പെട്ടു. അടുത്ത സീസണോടെ കോളനികള്‍ ഇരട്ടിലധികമായി വര്‍ദ്ധിപ്പിക്കാനാണ് ഈ കര്‍ഷകന്റെ ശ്രമം. തേനിന് ക്ഷാമമുള്ള മഴക്കാലത്ത് തേനീച്ചകള്‍ക്ക് മഞ്ഞള്‍ കലക്കിയ പഞ്ചസാര ലായനി കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. എസ് ലീന കൃഷിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക