|    Oct 24 Wed, 2018 2:36 am
FLASH NEWS
Home   >  National   >  

ദേവതകളാക്കാന്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി ആചാരം

Published : 26th September 2017 | Posted By: shadina sdna

 

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ദേവതകളാക്കാന്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി ആചാരം. സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു. മാറുമറക്കാത്ത പെണ്‍കുട്ടികളെ ദേവതകളാക്കുന്ന സംഭവം വിവാദമായതോടെ പെണ്‍കുട്ടികള്‍ മാറ് മറയുന്ന വസ്ത്രം ധരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.  ദേവതകളെ പോലെ അലങ്കരിച്ച ഏഴ് പെണ്‍കുട്ടികളുടെ ഫോട്ടോ പുറത്തുവന്നതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. ആഭരണങ്ങള്‍ മത്രം കൊണ്ട് മാറ് മറച്ച രീതിയിലായിരുന്നു പെണ്‍കുട്ടികള്‍. കോവൈ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ഈ പെണ്‍കുട്ടികളുടെ വീഡിയോ വന്നത്.  ക്ഷേത്രത്തില്‍ വര്‍ഷതോറും നടത്തി വരുന്ന ആചാരത്തിന്റെ ഭാഗമായി ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തില്‍ 15 ദിവസം ഇവര്‍ തമാസിക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അയക്കുകയുള്ളു. ഇതൊരു പുരാതന ആചാരമാണിതെന്നും മാതാപിതാക്കള്‍ മക്കളെ സ്വമേധയാല്‍ അയക്കുകയാണെന്നും മധുര കലക്ടര്‍ കെ വീര രാഘവ റാവു പറഞ്ഞു. പെണ്‍കുട്ടികള്‍ ഉപദ്രവിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടതായി കലക്ടര്‍ അറിയിച്ചു. അവര്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ക്ക് മേല്‍ ആഭരണങ്ങള്‍ ധരിക്കാമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതുവരെ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും കുട്ടികളെ ദേവതകളെപ്പോലായണ് കാണുന്നതെന്നും കലക്ടര്‍ പറഞ്ഞു. 60ല്‍ അധികം ഗ്രാമങ്ങളാണ് പെണ്‍കുട്ടികളെ ദേവതകളാക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss