|    Oct 17 Wed, 2018 3:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേര സച്ചാ കേസ് : സംഘത്തലവന്‍ അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

ബംഗളൂരു: ദേര സച്ചാ തലവന്‍ ഗുര്‍മീത് രാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക അക്രമമുണ്ടാക്കിയ എട്ടംഗ സംഘത്തിന്റെ തലവന്‍ രാകേഷ് കുമാറിനെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. അക്രമത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ സംഗരൂരിലെ ഗുര്‍ജന്‍ ഗ്രാമത്തില്‍നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു കാര്‍, 1.70 ലക്ഷത്തിന് മുകളില്‍ പണം, ദേര സച്ചാ സൗദയുടെ ഗ്രന്ഥങ്ങള്‍ എന്നിവ പോലിസ് പിടിച്ചെടുത്തു. രാം റഹീം കേസില്‍ സിബിഐ കോടതിയുടെ വിധി വരുന്നതിനു മുമ്പേ പഞ്ചാബില്‍ വ്യാപക കലാപമുണ്ടാക്കാനായി എട്ടംഗങ്ങളടങ്ങിയ ഒരു യുവജനസംഘം ഇയാള്‍ രൂപീകരിച്ചിരുന്നുവെന്നും വിധിയുടെ പശ്ചാത്തലത്തില്‍ അക്രമങ്ങളും ലഹളകളും ഉണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു. ദുനിചന്ദ്, മേജര്‍ സിങ്, ബല്‍വീന്ദര്‍ സിങ്, പ്രീതി ചന്ദ്, ഗുരുദേവ് സിങ്, മഹീന്ദ്രപാല്‍ സിങ്, ഗുരുദാസ് സിങ്, ഗുര്‍ജിത്ത് സിങ് എന്നിവരാണ് ഇയാളുടെ സംഘത്തിലുള്ളത്. കോടതിവിധി വരുന്ന പശ്ചാത്തലത്തില്‍ പൊതുമുതല്‍ നശിപ്പിക്കാനും വ്യാപക അക്രമം അഴിച്ചുവിടാനുമായിരുന്നു പദ്ധതി. ഇതിനു വേണ്ടി ആഗസ്ത് 23നും 24നും യോഗം നടത്തി അക്രമം പഞ്ചാബിലേക്ക് വ്യാപിപ്പിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. പോലിസിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന സംഘാംഗങ്ങളിലൊരാളായ ചന്ദ്, അക്രമത്തെ തുടര്‍ന്ന് തന്നെ പോലിസ് തിരയുമെന്നറിഞ്ഞ് ബുധലാഡ, ബര്‍ണാല, ചണ്ഡീഗഡ്, ജവാലാജി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ 23.72 ലക്ഷത്തിന്റെ നാശം സൃഷ്ടിച്ചിട്ടുണ്ടെന്ന് സാംഗരൂര്‍ പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss