|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേര കലാപം : പിടികിട്ടാനുള്ളത് ഹണി പ്രീത് അടക്കം 43 പേരെ

Published : 19th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സിങ് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പഞ്ച്കുലയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഹരിയാന പോലിസിന് പിടികിട്ടാനുള്ളത് 43 പേരെ. ഈ പട്ടികയില്‍ ഒന്നാമത്തെ പേര് ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് ഇന്‍സന്റേതാണ്. ദേരാ വക്താവ് ആദിത്യ ഇന്‍സാനും പ്രതിപ്പട്ടികയിലുണ്ട്. 43 പേരുടെയും ചിത്രങ്ങള്‍ ഹരിയാന പോലിസിന്റെ ഔദ്യോഗിക വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തി. ഹണി പ്രീതിനെയും ഇന്‍സാനെയും പിടികൂടുന്നതിന് പോലിസ് നേരത്തെ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആഗസ്ത് 25ന് പഞ്ച്കുലയില്‍ നടന്ന അക്രമ സംഭവങ്ങളുടെ വീഡിയോകളും ചിത്രങ്ങളും അയച്ചുതരാന്‍ പോലിസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 35 പേര്‍ മരിക്കാനിടയായ ആക്രമണങ്ങളുടെ നിരവധി ഫോട്ടോകളും വീഡിയോകളും പോലിസിനു അയച്ചുകിട്ടിയിട്ടുമുണ്ട്. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുമെന്ന് പഞ്ച്കുല പോലിസ് കമ്മീഷണര്‍ എ എസ് ചൗള അറിയിച്ചു. പിടികിട്ടാനുള്ളവരില്‍ ഹണി പ്രീത് മാത്രമാണ് സ്ത്രീ. ഹണി പ്രീതിനെ തേടി പോലിസ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെത്തിയിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലഖിംപൂര്‍ ഖേരിയില്‍ ഹണി പ്രീതിന്റെ ചിത്രങ്ങള്‍ പോലിസ് പതിച്ചിട്ടുണ്ട്. ഹണി പ്രീത് രാജ്യത്ത് നിന്ന് കടന്നുകളയുന്നത് തടയാനാണിത്. അക്രമത്തില്‍ ഹണി പ്രീതിന് പങ്കുണ്ടെന്ന് അറസ്റ്റിലായവരില്‍ നിന്ന് പോലിസ് മനസ്സിലാക്കിയിട്ടുണ്ട്. ബലാല്‍സംഗ കേസില്‍ 20 വര്‍ഷം തടവിനാണ് ഗുര്‍മീതിനെ കോടതി ശിക്ഷിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss