|    Jul 20 Fri, 2018 2:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേര ഐടി തലവന്‍ അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേര സച്ചാ സൗദയുടെ വിവര സാങ്കേതികവിദ്യ (ഐടി) മേധാവിയെ പോലിസ് അറസ്റ്റ് ചെയ്തു. വിനീത് കുമാറാണ് അറസ്റ്റിലായത്. അധികൃതര്‍ പരിശോധന നടത്തുന്നതിന് മുമ്പ്് ദേര ആശ്രമത്തിലെ കംപ്യൂട്ടറുകളില്‍ കൃത്രിമത്വം കാണിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. കുമാര്‍ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ച് 60 ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സിര്‍സയിലെ ആശ്രമത്തില്‍ പരിശോധന തുടങ്ങുന്നതിനു മുമ്പ് ധേര അധികൃതര്‍ നിരവധി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അശ്വിന്‍ സ്‌നെന്‍വി അറിയിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി നിയമിച്ച കമ്മീഷണറുടെ നേതൃത്വത്തിലാണ് ദേര ആശ്രമത്തില്‍ റെയ്ഡ് നടന്നത്. ചൊവ്വാഴ്ചയാണ് കുമാറിനെ ചോദ്യംചെയ്യാന്‍ പോലിസ് വിളിച്ചുവരുത്തിയത്. പോലിസിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായ വിവരങ്ങള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്്.അതേസമയം ദേരയുടെ ഉടമസ്ഥതയിലുള്ള കാര്‍ കത്തിച്ച കേസില്‍ ഡ്രൈവര്‍ ഹര്‍മത് സിങിനെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തു.  തെളിവു നശിപ്പിച്ചതിനാണു സിങിനെ അറസ്റ്റ് ചെയ്തത്. അംബാലയില്‍ നിന്ന് ദേര അംഗം ഭാഗ്‌സിങിനെയും അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നു 14 ലക്ഷം രൂപ പിടിച്ചെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss