|    Jul 19 Thu, 2018 11:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേര ആസ്ഥാനത്ത് പരിശോധന : ആഡംബര കാറും പഴയ നോട്ടുകളും പിടികൂടി

Published : 9th September 2017 | Posted By: fsq

 

സിര്‍സ (ഹരിയാന): ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്തു പോലിസ് നടത്തിയ പരിശോധനയില്‍ രജിസ്‌ട്രേഷനില്ലാത്ത ആഡംബര കാറും 7000 രൂപയുടെ പഴയ കറന്‍സികളും പിടിച്ചെടുത്തു. ഒബി വാനും പിടിച്ചെടുത്തിട്ടുണ്ട്. ഓഫിസുകളില്‍നിന്ന് കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌കുകളും പണവും ലേബലില്ലാത്ത മരുന്നുകളും പിടിച്ചെടുത്തുവെന്നും ചില മുറികള്‍ അടച്ചു സീല്‍ ചെയ്തുവെന്നും ഹരിയാന ഇന്‍ഫര്‍മേഷന്‍ ആന്റ്് പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് മിശ്ര അറിയിച്ചു.  പ്ലാസ്റ്റിക് നാണയങ്ങളും പിടിച്ചെടുത്തതായ റിപോര്‍ട്ടുകളുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ദേര സച്ചാ സൗദ ആസ്ഥാനം സ്ഥിതിചെയ്യുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷമായിരുന്നു പരിശോധന. 41 അര്‍ധസൈനിക കമ്പനികളും നാല് സൈനിക സംഘങ്ങളും ഡോഗ്, ബോംബ് സ്‌ക്വാഡുകളും നാല്‍പതോളം കമാന്‍ഡോമാരും അടക്കമുള്ള സന്നാഹങ്ങളോടെയാണു പരിശോധന. നാലു ജില്ലകളില്‍നിന്നുള്ള 5000ലധികം പോലിസുകാരെ വിവിധ മേഖലകളില്‍ വിന്യസിച്ചിരുന്നു.  അനുയായികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിയമിച്ച മുന്‍ ജഡ്ജി എ കെ എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. എണ്ണൂറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആസ്ഥാനം പത്ത് വിഭാഗങ്ങളാക്കി തിരിച്ചാണ് നടപടികള്‍. സിര്‍സ ജില്ലയില്‍  10 വരെ ഇന്റര്‍നെറ്റിനും എസ്എംഎസിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss