|    Jul 22 Sun, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദേര ആശ്രമത്തില്‍ 600 പേരെ കൊന്ന് കുഴിച്ചുമൂടി : എസ്‌ഐടി

Published : 21st September 2017 | Posted By: fsq

 

സിര്‍സ: സിര്‍സയിലെ ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് 600ലധികം അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടതായി പ്രത്യേക അന്വേഷണ സംഘം. വിശാലമായ ദേര കാംപസില്‍ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട് മരത്തൈകള്‍ നട്ടതായും എസ്‌ഐടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതില്‍ പല തൈകളും വലിയ മരങ്ങളായിട്ടുണ്ട്. മോക്ഷം ലഭിക്കുന്നതിനായാണ് അസ്ഥികൂടങ്ങള്‍ കുഴിച്ചിടുന്നതെന്ന് ഗുര്‍മീത് പറഞ്ഞതായും ദേര അനുയായികള്‍ പറഞ്ഞതായും ഇവര്‍ പറഞ്ഞു. തന്നെ എതിര്‍ക്കുന്നവരെ ഗുര്‍മീത് കൊന്നു കുഴിച്ചിട്ടതായി ഹരിയാനയിലെ പത്രപ്രവര്‍ത്തകന്‍ രാമാനന്ദ് താത്തിയ പറഞ്ഞു. ദേര കെട്ടിടത്തിന്റെ പരിസരം കിളച്ചു പരിശോധിച്ചാല്‍ കാണാതെപോയ 500ല്‍പരം ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss