|    Jan 22 Sun, 2017 3:55 pm
FLASH NEWS

ദൃശ്യവിസ്മയം തീര്‍ത്ത് ഉദ്ഘാടനച്ചടങ്ങുകള്‍

Published : 2nd October 2016 | Posted By: SMR

ഗുവാഹത്തി: ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളുടെ കണ്ണും കാതും നിറയ്ക്കുന്നതായിരുന്നു ഐഎസ്എല്ലിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍.
ഒരു മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങില്‍ വ്യത്യസ്ത കലാപരിപാടികളാണ് അരങ്ങേറിയ ത്. ബോളിവുഡ് യുവനടന്‍ വരുണ്‍ ധവാന്‍ തന്റെ ചടുലനൃത്തവുമായി നിറഞ്ഞാടിയപ്പോള്‍ ഒപ്പം നടിമാരായ ആലിയ ഭട്ടും ജാക്വെലിന്‍ ഫെര്‍ണാണ്ടസും ചേര്‍ന്നു. ടൂര്‍ണമെന്റിനു വേദിയാവുന്ന സംസ്ഥാനങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ദൃശ്യങ്ങള്‍ തുടര്‍ന്ന് മിന്നിമറഞ്ഞു. വര്‍ണങ്ങള്‍ വാരിവിതറിയ കരിമരുന്ന് പ്രയോഗമായിരുന്നു ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം.
റിലയന്‍സ് ഫൗണ്ടേഷന്‍, ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനായ നിത അംബാനിക്കൊപ്പം കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുടമയും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ ടെണ്ടുല്‍ക്കര്‍, നോര്‍ത്ത് ഈസ്റ്റ് ടീമുടമയും നടനുമായ ജോണ്‍ അബ്രഹാം, മുംബൈ സിറ്റി ടീമുടമയും നടനുമായ രണ്‍ബീര്‍ കപൂര്‍, ചെന്നൈയ്ന്‍ എഫ്‌സി ടീമുടമകളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോ ണി, ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ എന്നിവര്‍ വേദിയിലെത്തി. റിയോ ഒളിംപിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായ പി വി സിന്ധുവാണ് ടൂര്‍ണമെന്റിനുപയോഗിക്കുന്ന പന്ത് നിതയ്ക്ക് കൈമാറിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക