|    Aug 16 Wed, 2017 11:02 pm
FLASH NEWS

ദൃശ്യവിരുന്നൊരുക്കി പാല്‍ക്കുളംകുത്ത് വെള്ളച്ചാട്ടം

Published : 8th August 2017 | Posted By: fsq

 

ചെറുതോണി: സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത കാഴ്ച്ചകളൊരുക്കി പാല്‍ കുളം കുത്ത് വെള്ളച്ചാട്ടം ജലസമൃദ്ധമായി. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴയാണ് മാസ്മര സൗന്ദര്യം പാല്‍ക്കുളത്തിന് സമ്മാനിച്ചത്. എന്നാല്‍ മണ്‍സൂണ്‍ ടൂറിസത്തിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഡിട്ടിപിസിയും യും ജില്ലാ ഭരണകൂടവും പരാജയപെടുന്നതായും ആക്ഷേപം. ജില്ലാ ആസ്ഥാനത്തോട് ചേര്‍ന്ന് വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായാണ് പാല്‍ കുളം മേട് വിനോദ സഞ്ചാര മേഘല സ്ഥിതി ചെയ്യുന്നത്. വേനലിലും വര്‍ഷത്തിലും ടൂറിസ സാധ്യതകള്‍ ഉള്ള മലമേടും വെള്ളചാട്ടവും പ്രയോജനപെടുത്താന്‍ വനം വകുപ്പിനോ, ജില്ലാ ഭരണകൂടത്തിനോ സാധിച്ചിട്ടല്ലാ. മലമുകളിലേക്കോ ,വെള്ളചാട്ടത്തിന്റെ അടിയിലേക്കോ കടന്നു ചെല്ലാന്‍ യാത്ര യോഗ്യമായ റോഡ് ഇല്ലാത്തതാണ് ടൂറിസം വികസനത്തിന് തടസമാകുന്നത്.ജില്ലയുടെ തന്നെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന പാല്‍ക്കുളം മേടിനെ അധികൃതര്‍ അവഗണിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ റിന്‍സി സിബിയുടെ നേതൃത്വത്തില്‍ പാല്‍ കുളം മേടിലേക്ക് റോഡ് നിര്‍മ്മാണം ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്തുകളെയും ജന പ്രതിനിധികളെയും സമീപിച്ചെങ്കിലും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് കാലം തള്ളി നീക്കുകയാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് പാല്‍ക്കുളം വെള്ളച്ചാട്ടം മനോഹരിയാകുന്നത്. പച്ചപുതച്ച പുല്‍ മേടുകളില്‍ പുകമറ തീര്‍ത്തെത്തുന്ന മഞ്ഞു കാറ്റാണ് മലയുടെ സൗന്ദര്യം. മണിയാറന്‍ കുടി, കഞ്ഞിക്കുഴി പ്രദേശങ്ങളില്‍ നിന്നും മലമുകളിലേക്ക് ഓഫ് റോഡ് യാത്ര ഇഷ്ടപ്പെപടുന്ന സഞ്ചാരികള്‍ മലമുകളിലേക്ക് വാഹനവുമായി എത്താറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക