|    Dec 11 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു.
നടി ആക്രമണത്തിനിരയായ സമയത്ത് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്നു പറയപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് തനിക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം.
ദിലീപിനു വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയുടെ ജൂനിയറായ രഞ്ജീത രോഹത്ഗിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജി കോടതി ക്രിസ്മസ് അവധിക്ക് പിരിയുന്നതിനു മുമ്പ് പരിഗണനയ്ക്കു വന്നേക്കും. മുകുള്‍ രോഹത്ഗിയാണ് ദിലീപിനു വേണ്ടി ഹാജരാവുക.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയിരുന്ന ഹരജികള്‍ നേരത്തേ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കേസിലെ പ്രധാന തെളിവായി കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും വാദിച്ചിരുന്നത്. ഇതേ നിലപാടു തന്നെയാകും സുപ്രിംകോടതിയിലും സ്വീകരിക്കുക. അതേസമയം, ദൃശ്യങ്ങള്‍ ദിലീപിനു കൈമാറാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss