|    Jul 23 Mon, 2018 1:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുഷ്യന്ത് ദവേയ്ക്ക് ബാര്‍ കാരണം കാണിക്കല്‍ നോട്ടീസ്

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവേക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ്. കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും വിവാദമായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ട ന്യായാധിപനുമായ ജ. ജയന്ത് പട്ടേല്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്രയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി കൊളീജിയത്തെയും വിമര്‍ശിച്ചതിനെതിരെയാണ് നടപടി. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ജയന്ത് പട്ടേലിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് അധികാരമുള്ള കൊളീജിയത്തിനെതിരേ ദവേ വിമര്‍ശനം ഉന്നയിച്ചത്. കൊളീജിയത്തിന്റെ അധികാരം പേരിനു മാത്രമാണെന്നായിരുന്നു ദവേയുടെ പരാമര്‍ശം. ദവേയുടെ വിമര്‍ശനം അടിസ്ഥാനരഹിതവും ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതുമാണെന്നു ചൂണ്ടിക്കാണിച്ചാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ്ജസ്റ്റിസിനു നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ അപമര്യാദയാണെന്നാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസില്‍ പറയുന്നത്. അര്‍ഹതയുണ്ടായിട്ടും മനഃപൂര്‍വം തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനുള്ള അതൃപ്തിയെ തുടര്‍ന്നാണ് ജസ്റ്റിസ് ജയന്ത് രാജിവച്ചതെന്നാണ് റിപോര്‍ട്ട്. ഗുജറാത്ത് ജഡ്ജിയായിരിക്കെ ജയന്ത് പാട്ടീലാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സിബിഐക്കു വിട്ടത്. ഇതേത്തുടര്‍ന്നുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് പാട്ടീലിന്റെ സ്ഥാനക്കയറ്റം തടയപ്പെട്ടതെന്നാണ് റിപോര്‍ട്ട്. ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറുത്ത ദിനങ്ങളാണ്. ഭൂമിതട്ടിപ്പ് കേസ്, അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖൊ പുലിന്റെ ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെയുള്ളവയില്‍ ആരോപണങ്ങളും സിബിഐ അന്വേഷണവും നേരിടുന്ന ചീഫ്ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തില്‍ നിന്നു  കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, കൊളീജിയത്തിലെ മറ്റ് അംഗങ്ങളെ മാനിക്കുന്നുവെന്നും ദവേ ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss