|    Apr 26 Thu, 2018 11:06 pm
FLASH NEWS

ദുഷ്പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണം: ഖദീജ നര്‍ഗീസ്

Published : 3rd April 2018 | Posted By: kasim kzm

എടവണ്ണ: മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള ദുഷ്പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് എംജിഎം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് പറഞ്ഞു. എടവണ്ണയില്‍ നടന്ന എംജിഎം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈജ്ഞാനികവും സാംസ്‌കാരികവുമായ വ്യക്തിത്വം വീണ്ടെടുത്ത മുസ്ലിം സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കു  വേണ്ടി ശബ്ദിക്കാന്‍ ശക്തരാണെന്നിരിക്കെ മുസ്ലിം സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കാന്‍ ആരും രംഗത്ത്   വരേണ്ടതില്ല.
വി ചിന്ന അധ്യക്ഷത വഹിച്ചു. ഐഎസ്എം ജന.സെക്രട്ടറി ഡോ. ജാബിര്‍ അമാനി, എംജിഎം സംസ്ഥാന സെക്രട്ടറി റുഖ്‌സാന വാഴക്കാട്, ബുഷ്‌റ നജാത്തിയ , എം അഹമ്മദ് കുട്ടി മദനി, പി എ മുഹ്‌സിന പത്തനാപുരം, ഹസീന ആമയൂര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss