|    May 25 Thu, 2017 2:59 am
FLASH NEWS

ദുഷ്ടതകളോട് എതിരിട്ട് സ്വാതന്ത്ര്യം സംരക്ഷിക്കണം: മുഖ്യമന്ത്രി

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ഗീയത മുതല്‍ ഭീകരപ്രവര്‍ത്തനം വരെയുള്ള ദുഷ്ടതകളോട് എതിരിട്ട് സ്വാതന്ത്യത്തെ പരിരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എഴുപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളോട് ഏവരും സഹകരിക്കണം. ആഭ്യന്തരമായും വൈദേശികമായും ഭീഷണികള്‍ ഉയരുന്ന ഇക്കാലത്ത് നിതാന്തജാഗ്രത പാലിക്കുകയാണ് സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള മാര്‍ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാവിലെ 8.30ന് മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സായുധസേനാ വിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മൂന്നാര്‍ അസി. പോലിസ് സൂപ്രണ്ട് മെറിന്‍ ജോസഫായിരുന്നു പരേഡ് കമാന്‍ഡര്‍.
തുടര്‍ന്ന് രാഷ്ട്രപതിയുടെ പോലിസ് മെഡലുകള്‍, അഗ്നിശമന സേന മെഡലുകള്‍, ജീവന്‍രക്ഷാ പതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകള്‍, പ്രിസണ്‍സ് മെഡലുകള്‍, എക്‌സൈസ് മെഡലുകള്‍, ട്രാന്‍സ്‌പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.
2016ലെ ഏറ്റവും നല്ല പോലിസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിങ് ട്രോഫി സ്‌പെഷ്യല്‍ ആംഡ് പോലിസിനും മികച്ച പ്രകടനത്തിനുള്ള ഈഗിള്‍സ് ട്രോഫി കെഎപി നാലാം ബറ്റാലിയനും ഏറ്റവും നല്ല നോണ്‍ പോലിസ് കണ്ടിജന്റിനുള്ള റോളിങ് ട്രോഫി എന്‍സിസി സീനിയര്‍ ഡിവിഷന്‍ ബോയ്‌സിനും മുഖ്യമന്ത്രി സമ്മാനിച്ചു. കൂടാതെ, ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വിവിധ മന്ത്രിമാര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day