|    Oct 17 Tue, 2017 3:16 pm
Home   >  Pravasi  >  Gulf  >  

ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റില്‍

Published : 30th September 2016 | Posted By: SMR

ദോഹ: മലയാള സിനിമാ ലോകത്തെ യുവതാരങ്ങളില്‍ പ്രമുഖനായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റിലെത്തുന്നു. ബര്‍വ കൊമേഴ്‌സ്യല്‍ അവന്യുവിലെ ഡ്രാഗണ്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌മൈല്‍ ഹൈപര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുക്കുന്ന പരിപാടി.
പുരുഷ വസ്ത്ര സങ്കല്‍പങ്ങളില്‍ പുതുവഴി തെളിയിച്ച ഓട്ടോയുടെ ഖത്തര്‍ വിപണിയിലേക്കുള്ള കടന്നുവരവിന്റെ ഔപചാരിക ഉദ്ഘാടനത്തിനായാണ് ഓട്ടോയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ദുല്‍ഖര്‍ എത്തുന്നത്.
ഫാഷന്‍ ബ്രാന്‍ഡ് ആയ ഓട്ടോയും ഇനി മുതല്‍ ഖത്തറിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റായ സ്‌മൈലില്‍ ലഭിക്കും. ഓട്ടോയുടെ ജിസിസിയിലെ വിതരണക്കാരായ മില്ലേനിയം സ്റ്റാഴ്‌സുമായി കൈകോര്‍ത്താണ് ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക