|    Aug 15 Wed, 2018 10:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തി; തിക്കിലും തിരക്കിലും പെട്ട് യുവാവ് മരിച്ചു

Published : 5th August 2018 | Posted By: kasim kzm

കൊട്ടാരക്കര: പുതുതായി കൊട്ടാരക്കരയില്‍ ആരംഭിച്ച വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനംനിര്‍വഹിച്ച ചലച്ചിത്ര താരത്തെ കാണാനെത്തിയ ആരാധകന്‍ തിക്കിലും തിരക്കിലുംപ്പെട്ടു കുഴഞ്ഞുവീണു മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം പറമ്പിക്കോണത്തു വീട്ടില്‍ ഹരി (45) ആണു മരിച്ചത്. ബാരിക്കേഡിന്റെ പുറത്തുകൂടി മുന്നോട്ടുകയറാന്‍ ശ്രമിച്ച ശുഹൈദി (22)നു പരിക്കേറ്റു. താരത്തിന്റെ അടുത്തെത്താന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ പിടിച്ചുമാറ്റുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു. ചിന്നു, രമ്യ എന്നീ രണ്ടു സ്ത്രകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
എംസി റോഡില്‍ പുലമണ്‍ പെന്തക്കോസ്തുസഭാ ആസ്ഥാനത്തിനു സമീപം ആരംഭിച്ച ബഹുനില ഐമാള്‍ വെഡ് വേള്‍ഡിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു. ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാനായിരുന്നു ഉദ്ഘാടകന്‍. എംസി റോഡും ദേശീയപാതയും നിശ്ചലമാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടന മാമാങ്കം. രാവിലെ 10.30ന് ഉദ്ഘാടനം പറഞ്ഞിരുന്നെങ്കിലും ഉദ്ഘാടകന്‍ 12ന് ശേഷമായിരുന്നു എത്തിയത്. ജനത്തെ നിയന്ത്രിക്കുന്നതില്‍ പോലിസും പരാജയപ്പെട്ടു. ഇതിനിടെഹരി തിക്കിലും തിരക്കിലുംപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറാണ് ഹരി. ശാന്തിയാണു മരിച്ച ഹരിയുടെ ഭാര്യ. മക്കള്‍: ഹരീഷ്, ഹരിത. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അസ്വാഭാവിക മരണത്തിനും ഗതാഗതതടസ്സം സൃഷ്ടിച്ചതിനും കൊട്ടാരക്കര പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി സിഐ ഗോപകുമാര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss