|    Aug 14 Tue, 2018 11:09 pm
FLASH NEWS
Home   >  News now   >  

ദുല്‍ഖര്‍ സല്‍മാനെ കാണാന്‍ തിക്കും തിരക്കും-ഒരാള്‍ മരിച്ചു

Published : 4th August 2018 | Posted By: G.A.G

കൊട്ടാരക്കര: നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത മാള്‍ ഉദ്ഘാടനച്ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മാള്‍ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുമ്പേ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടി. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട് ഹരി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss