|    May 1 Mon, 2017 5:48 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ദുല്‍ഖര്‍ മലബാര്‍ ഡവലപ്പേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

Published : 3rd November 2016 | Posted By: SMR

ദോഹ: മലബാര്‍ ഗ്രൂപ്പിന്റെ പ്രോപര്‍ട്ടി ഡവലപ്‌മെന്റ് വിഭാഗമായ മലബാര്‍ ഡവലപ്പേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ചലചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍ ചുമതലയേല്‍ക്കും. ദുല്‍ഖറിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും താരമൂല്യവും ദക്ഷിണേന്ത്യയിലുടനീളം മലബാര്‍ ഡവലപ്പേഴ്‌സിന്റെ സാന്നിധ്യം ശക്തമാക്കാനും ഭാവിയിലെ വിപുലീകരണ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാനും സഹായകരമായിത്തീരുമെന്നാണ് കരുതുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹ്മദ് അറിയിച്ചു. നവംബര്‍ 10ന് മലബാര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഇഹം ഡിജിറ്റലിന്റെ ഉദ്ഘാടന വേളയില്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലുടനീളം പ്രധാന നഗരങ്ങളിലെല്ലാം മലബാര്‍ ഡവലപ്പേഴ്‌സിന് നിരവധി പൂര്‍ത്തിയായതും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നതുമായ പ്രൊജക്ടുകള്‍ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപര്‍ട്ടി ഡവലപ്‌മെന്റ് ഗ്രൂപ്പായി മാറുക എന്നതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന മലബാര്‍ ഡവലപ്പേഴ്‌സിന്റെ ലക്ഷ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day