|    Jan 20 Fri, 2017 2:59 am
FLASH NEWS
Home   >  Sports  >  Cricket  >  

ദുലീപ് ട്രോഫി: ഇന്ത്യ റെഡിന് ബാറ്റിങ് തകര്‍ച്ച

Published : 24th August 2016 | Posted By: SMR

നോയ്ഡ: ദുലീപ് ട്രോഫി ത്രിദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രീനിനെതിരേ ഇന്ത്യ റെഡിനു ബാറ്റിങ് തകര്‍ച്ച. ടോസിനുശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റെഡ് ആദ്യദിനം തന്ന 161 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് നയിച്ച റെഡ് നിരയില്‍ ഓപണര്‍ അഭിനവ് മുകുന്ദിന്റെ (77) പോരാട്ടമാണ് ടീമിനെ കരകയറ്റിയത്. 116 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുണ്ടായിരുന്നു. വാലറ്റത്ത് അനുരീത് സിങാണ് (32) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരു താരം. പേസര്‍ ഈശ്വര്‍ പാണ്ഡെ (17*), കുല്‍ദീപ് യാദവ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ യുവിക്ക് നാലു റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നാലു വിക്കറ്റെടുത്ത സന്ദീപ് ശര്‍മയും മൂന്നു വിക്കറ്റെടുത്ത പ്രഗ്യാന്‍ ഓജയുമാണ് റെഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. അങ്കിത് രാജ്പൂത്ത് രണ്ടും അശോക് ദിന്‍ഡ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങില്‍ സുരേഷ് റെയ്‌ന നയിക്കുന്ന ഗ്രീന്‍ ആദ്യദിനം ഏഴോവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലാണ്.
ഇന്ത്യയില്‍ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിച്ച ഫസ്റ്റ് ക്ലാസ് മല്‍സരം കൂടിയാണിത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക