|    Oct 20 Sat, 2018 1:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

ദുലീപ് ട്രോഫി: ഇന്ത്യ റെഡിന് കിരീടം

Published : 28th September 2017 | Posted By: ev sports

ലക്‌നൗ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യ റെഡ് ടീമിന്. ഫൈനലില്‍ ഇന്ത്യ ബ്ലൂവിനെ 163 റണ്‍സിനാണ് റെഡ് ടീം കെട്ടുകെട്ടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 393 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ബ്ലൂ ടീമിന്റെ പോരാട്ടം 48 ഓവറില്‍ 229 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ് പ്രകടനമാണ് ബ്ലൂവിനെ തകര്‍ത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെഡ് ഒന്നാം ഇന്നിങ്‌സില്‍ 483 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബ്ലൂ 299 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്‌സില്‍ 208 റണ്‍സ് അടിച്ച റെഡ് ടീം ബ്ലൂവിന് 393 റണ്‍സ് വിജയ ലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss