|    Jul 22 Sun, 2018 9:55 am
FLASH NEWS
Home   >  Sports  >  Cricket  >  

ദുലീപ് ട്രോഫി: ഇന്ത്യ ഗ്രീന്‍ പൊരുതുന്നു

Published : 20th September 2017 | Posted By: ev sports

കാണ്‍പൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബ്ലൂവിനെതിരെ ഇന്ത്യ ഗ്രീന്‍ പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബ്ലൂ 177 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഗ്രീന്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 31.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 100 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റുകള്‍ കൈയിലിരിക്കെ ബ്ലൂവിനേക്കാള്‍ 77 റണ്‍സ് മാത്രം പിന്നിലാണ് ഗ്രീനുള്ളത്.ആറ് റണ്‍സുമായി ഗുനേജയാണ് ക്രീസില്‍.
നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ മനോജ് തിവാരിയുടെ ബാറ്റിങാണ് (78) വന്‍ തകര്‍ച്ചയില്‍ നിന്ന് ബ്ലൂവിനെ രക്ഷിച്ചത്. ബ്ലൂ നായകന്‍ സുരേഷ് റെയ്‌നയും (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പര്‍വേസ് റസൂലിന്റെ ബൗളിങ് പ്രകടനമാണ് ബ്ലൂവിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. അനില്‍ ചൗധരി മൂന്നും മായങ്ക് ഡഗര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss