|    Nov 18 Sat, 2017 9:25 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് വൃദ്ധയെ തല്ലിക്കൊന്നു

Published : 4th August 2017 | Posted By: fsq

 

ആഗ്ര: ദുര്‍മന്ത്രവാദിനി എന്നാരോപിച്ച് 62കാരിയെ ജനക്കൂട്ടം മര്‍ദിച്ച് തല്ലിക്കൊന്നു. ആഗ്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസം രാത്രിയാണു സംഭവം. മാവി ദേവി എന്ന വൃദ്ധയാണു കൊല്ലപ്പെട്ടത്. മാവി ദേവി രാത്രി അവരുടെ വീടിന്റെ പുറത്തിറങ്ങി നടക്കുമ്പോള്‍ ലക്ഷ്യം തെറ്റി അടുത്തുള്ള കോളനിയില്‍ എത്തി. ഈ സമയം കോളനിയില്‍ വീടിനു പുറത്ത് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി വൃദ്ധയെ കണ്ട് ഭയന്ന് നിലവിളിച്ചു. നിലവിളി കേട്ട് എത്തിയ സമീപവാസികള്‍ ദേവി ദുര്‍മന്ത്രവാദിനിയാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദിച്ചതായി പോലിസ് പറഞ്ഞു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റു. വൃദ്ധയെ തിരിച്ചറിഞ്ഞ ചില സ്ത്രീകള്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടനെ ആഗ്ര ആശുപത്രിയില്‍ എത്തിച്ചു ചികില്‍സ നല്‍കി. തുടര്‍ന്ന് വീട്ടിലേക്ക് പോകുംവഴിയാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക