|    Nov 20 Tue, 2018 2:58 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുര്‍മന്ത്രവാദമെന്നു സംശയം; ദമ്പതികള്‍ വെട്ടേറ്റു മരിച്ചു

Published : 10th November 2018 | Posted By: kasim kzm

പൂനെ: ദുര്‍മന്ത്രവാദം നടത്തുന്നുവെന്നു സംശയിച്ച് യുവതിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു. ആന്ധേ ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ലീലാബായ് മുക്കാനെ (47), അവരുടെ ഭര്‍ത്താവ് നവാസു മുക്കാനെ (55) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ജയ്തു ബോര്‍ക്കര്‍, ബാബന്‍ മുക്കാനെ എന്നിവരാണ് അറസ്റ്റിലായത്.
മരിച്ച സ്ത്രീ ഒരു വ്യാജ വൈദ്യന്‍ ആയിരുന്നു. എന്നാല്‍, ദുര്‍മന്ത്രവാദമാണ് നടത്തുന്നതെന്നാണ് ഗ്രാമത്തിലെ ചിലര്‍ സംശയിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബോര്‍ക്കറുടെ മകളുടെ അടിവയറ്റില്‍ മുഴ കണ്ടെത്തി. ഇത് ലീലാബായി നടത്തിയ ദുര്‍മന്ത്രവാദം മൂലമാണെന്ന് ബോര്‍ക്കര്‍ സംശയിച്ചു. ബാബന്റെ ഭാര്യയുടെ ദേഹത്ത് തിണര്‍പ്പ് കണ്ടെത്തിയപ്പോഴും ലീലാബായി കാരണമാണെന്ന് സംശയിച്ചു. ഇതേത്തുടര്‍ന്നാണ് ഇരുവരും ലീലാബായിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലീലാബായിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നതെന്ന് പോലിസ് പറഞ്ഞു.
ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഇരുവരും രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കണ്ട് പോലിസിനെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ബോര്‍ക്കറുമായി ലീലാബായി നേരത്തേ വാക്തര്‍ക്കമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാബന്റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും പോലിസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss