|    Dec 16 Sat, 2017 4:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദുര്‍മന്ത്രവാദം ആരോപിച്ച് മൂന്നംഗസംഘം ദമ്പതികളെ തല്ലിക്കൊന്നു

Published : 21st October 2016 | Posted By: SMR

വഡോദര: ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് മൂന്നംഗസംഘം ദമ്പതികളെ കൊലപ്പെടുത്തി. ദമ്പതികളുടെ ഗര്‍ഭിണിയായ മകളെ സംഘം മര്‍ദിച്ചു. ഇരകളുടെ അകന്ന ബന്ധുക്കളാണ് ആക്രമണം നടത്തിയത്. ബണ്ടിയ സംഗാദിയ, ശൈലേഷ് സംഗാദിയ, കെ ഹാട്ടിയ എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. കനുഭായ് സംഗാദിയ, ഭാര്യ ജനുബെന്‍ എന്നിവരാണു കൊല്ലപ്പെട്ടത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇവരുടെ മകള്‍ ശാരദ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികളെ അക്രമികള്‍ വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക