|    Aug 16 Thu, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദുര്‍ബലരുടെ മനുഷ്യാവകാശം സംരക്ഷിക്കണം: മുഖ്യമന്ത്രി

Published : 1st August 2018 | Posted By: kasim kzm

കൊച്ചി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം ശരിയായ അര്‍ഥത്തില്‍ നിറവേറ്റപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ നിയമത്തെക്കുറിച്ച് ജസ്റ്റിസ് വി രാംകുമാറും അഡ്വ. ജോര്‍ജ് ജോണ്‍സനും ചേര്‍ന്നു രചിച്ച പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുസ്തകത്തിന്റെ ആദ്യ കോപ്പി മുഖ്യമന്ത്രിയില്‍ നിന്നു സ്വീകരിച്ചു. ജസ്റ്റിസ് വി രാംകുമാര്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, കാപ ഉപദേശക സമിതി മുന്‍ സെക്രട്ടറി ജോസഫ് രാജന്‍, അഡ്വ. ജോര്‍ജ് ജോണ്‍സണ്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss