|    Jul 22 Sun, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദുര്‍ഗാ ദേവിയെക്കുറിച്ച് അശ്ലീല പരാമര്‍ശം : ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ക്കെതിരേ കേസ്‌

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദുര്‍ഗാ ദേവിയെ അശ്ലീലമായി പരാമര്‍ശിച്ച് ഫേ—സ്ബുക്കില്‍ കുറിപ്പിട്ട ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. ഇന്ത്യന്‍ പുരാണത്തിലെ വളരെയധികം കാമഭാവമുള്ള ലൈംഗിക തൊഴിലാളിയാണ് ദുര്‍ഗ എന്നായിരുന്നു കഴിഞ്ഞ 22ന് ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള ധയാല്‍ സിങ് കോളജിലെ അസി. പ്രഫസറായ കേദര്‍കുമാര്‍ മണ്ഡല്‍ ഫേ—സ്ബുക്കില്‍ കുറിച്ചത്. സംഭവം വിവാദമായതോടെ പ്രഫസര്‍ക്കെതിരേ വിമര്‍ശനവും വധഭീഷണിയും ഉയര്‍ന്നിരുന്നു. അതിനിടെയാണ് പ്രഫസര്‍ക്കെതിരേ പോലിസ് എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയും സമാനമായ പരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍, അവര്‍ക്കെതിരേ കേസ് എടുത്തിരുന്നില്ല. ദുര്‍ഗാ പൂജ ഏറെ വിവാദമായ വര്‍ഗീയ ആഘോഷമാണ്. വെളുത്തവളും സുന്ദരിയുമായ ദേവത കറുത്തവനായ മഹിഷാസുരനെ ക്രൂരമായി വധിച്ചതിന്റെ ഓര്‍മ പുതുക്കലാണിത്. ആര്യന്‍മാര്‍ ദുര്‍ഗ എന്ന ഒരു ലൈംഗിക തൊഴിലാളിയെ വാടകയ്‌ക്കെടുത്ത് മഹിഷാസുരന്റെ അടുക്കലേക്കു പറഞ്ഞയക്കുകയും ഒമ്പതു ദിവസത്തെ മധുവിധുവിനു ശേഷം ദുര്‍ഗ മഹിഷാസുരനെ വധിക്കുകയുമായിരുന്നു എന്നാണ് കേന്ദ്ര മന്ത്രി ഇറാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. പരാമര്‍ശം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss