|    Jun 26 Mon, 2017 9:02 pm
FLASH NEWS

ദുരൂഹ സാഹചര്യത്തില്‍ പാറമടയ്ക്ക് സമീപം ബൈക്കിന് തീപിടിച്ച നിലയില്‍

Published : 9th November 2016 | Posted By: SMR

അടൂര്‍: ദുരൂഹ സാഹചര്യത്തില്‍ പാറമടയ്ക്ക് സമീപം ബൈക്ക്  തീപിടിച്ച നിലയില്‍ കണ്ടെത്തി. പന്നിവിഴ  കൈമലപ്പാറ പാറമടയ്ക്ക് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് ഹീറോഹോണ്ട  ബൈക്ക് കത്തുന്നത്  അതുവഴിപോയ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കണ്ടത്. വിവരം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ സനല്‍കുമാറിനെ അറിയിക്കുകയും  പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലിസ് എത്തിയപ്പോഴേക്കും ബൈക്കിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ളവ കത്തിപ്പോയിരുന്നു.  കെ. എല്‍. 7 ഡി 9050 എന്ന നമ്പരിലുള്ള ബൈക്കാണെന്ന് നാട്ടുകാരില്‍ ആരോ ഒരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍  ഈ നമ്പര്‍ വ്യാജമാണെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് ആരും പരാതിയുമായും പൊലീസിനെ സമീപിച്ചിട്ടില്ല. കത്തികരിഞ്ഞ ബൈക്കിന്റെ ശേഷിച്ചഭാഗം സ്റ്റേഷനിലേക്ക് മാറ്റി. മോഷണത്തിന് ഉപയോഗിച്ചശേഷം കൊണ്ട് നശിപ്പിച്ചതാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച്  അടൂര്‍ പോലിസ് അന്വേഷണം നടത്തിവരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക