|    Jul 26 Wed, 2017 10:20 am
FLASH NEWS

ദുരൂഹ സാഹചര്യത്തില്‍ അടൂര്‍ ശ്രീമൂലം ചന്തയില്‍ തീപിടിത്തം; പച്ചക്കറി സ്റ്റാളുകള്‍ കത്തിനശിച്ചു

Published : 14th October 2016 | Posted By: Abbasali tf

അടൂര്‍: ഹര്‍ത്താലിന്റെ മറവില്‍ അടൂര്‍ ശ്രീമൂലം ചന്തയ്ക്കുള്ളിലെ പച്ചക്കറി താല്‍ക്കാലിക സ്റ്റാളുകള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്ന് സ്്്റ്റാള്‍ ഉടമകള്‍ പറഞ്ഞു. പോലിസ് വിവരം അറിയിച്ചതനുസരിച്ച് അടൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും അഞ്ച് സ്റ്റാളുകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. പറക്കോട് വെങ്കൂത്തറ പുത്തന്‍വീട്ടില്‍ സുധീര്‍, പറക്കോട് കളീലില്‍ പുത്തന്‍വീട്ടില്‍ ഷാന്‍, പറക്കോട് ബൈജു മന്‍സിലില്‍ ബൈജു, പറക്കോട് രത്‌ന ഭവനം കെ മോഹനന്‍, പൂവന്‍പള്ളില്‍ സുബൈര്‍ എന്നിവരുടെ സ്റ്റാളുകളാണ് പൂര്‍ണമായും പറക്കോട് സ്വദേശി ജമാലിന്റെ സ്റ്റാള്‍ ഭാഗീകമായും കത്തിനശിച്ചു. ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറികള്‍, അവ അടുക്കിയിരുന്ന പ്ലാസ്റ്റിക് കുട്ടകള്‍, തടിയും ടാര്‍പാളിന്‍ എന്നിവയാല്‍ നിര്‍മിച്ച സ്റ്റാളുകള്‍, സാധനം തൂക്കികൊടുക്കുന്ന ത്രാസുകള്‍ എന്നിവയാണ് കത്തിനശിച്ചത്. സമീപത്ത് വൈദ്യുതി തൂണില്‍ ഉണ്ടായിരുന്ന ട്യൂബ്‌സെറ്റിന്റെ ആവരണങ്ങളും ഉരുകി. അടൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക