|    Dec 11 Tue, 2018 4:42 pm
FLASH NEWS

ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കണം: പാറക്കല്‍ അബ്ദുല്ല എംഎല്‍എ

Published : 21st April 2018 | Posted By: kasim kzm

വടകര: ചുഴലിക്കാറ്റ് ആഞ്ഞു വീശിയ പ്രദേശങ്ങളെ ദുരിത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ. ചുഴലി നാശം ചുഴലി നാശം വിതച്ച വില്യാപ്പള്ളി, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ പ്രസ്തുത ആവശ്യമുന്നയിച്ചത്.
റവന്യൂമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും നഷ്ടപരിഹാര നടപടി ത്വരിതപ്പെടുത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും എംഎല്‍എ ഫാക്‌സ് മുഖേന നിവേദനം നല്‍കി. ദുരന്തരത്തില്‍ നിരവ ധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി. വാഴ, തെങ്ങ്, കവുങ്ങ് ഉള്‍പ്പെടെ വലിയ തോതിലുള്ള കൃഷി നാശവുമുണ്ടായിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss