|    Jul 19 Thu, 2018 7:22 am
FLASH NEWS

ദുരിത ബാധിത പട്ടിക : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സംരക്ഷണ സമിതി

Published : 13th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ദുരിതബാധിത പട്ടികയുടെ പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചില സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആരോപിച്ചു. നിലവിലുള്ള ദുരിതബാധിതരുടെ പട്ടികയില്‍ തന്നെ പ്ലാന്റേഷന്‍  സ്ഥിതി ചെയ്യുന്ന പതിനൊന്ന് പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുള്ള രോഗികള്‍ ഉള്‍പ്പെട്ടിരുന്നു. വസ്തുത ഇതായിട്ടും പുതുതായി പുറത്തിറങ്ങുന്ന പട്ടികയില്‍ ഈ പഞ്ചായത്തുകളുടെ പുറത്തു നിന്നുള്ളവരെ ഒഴിവാക്കി എന്നാരോപിച്ചാണ് ഒരു വിഭാഗം കഴിഞ്ഞ ദിവസം കലക്ടറേറ്റിനു മുന്നില്‍ സമരം നടത്തിയത്. എന്നാല്‍ പുതിയ പട്ടികയില്‍ പെട്ട 1856 പേരില്‍ അതിര്‍ത്തിയുടെ വേലികള്‍ക്കപ്പുറം പയ്യന്നൂര്‍ സഭ, കുഞ്ഞിമംഗലം എന്നിവിടങ്ങളിലെ രോഗികളെ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സമിതി അറിയിച്ചു.സുഭാഷ് ചീമേനി അധ്യക്ഷത വഹിച്ചു.  പ്രവീണ മാവുങ്കാ ല്‍, രാജീവ് പനത്തടി, കെ കെ അശോകന്‍, പ്രീത ശ്രീധരന്‍, സുജാത, എം ചന്ദ്രവതി, സാബിറ, ഇബ്രാഹിം ചെങ്കള, രവീന്ദ്രന്‍, എം ജയകുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss