|    Oct 16 Tue, 2018 4:56 am
FLASH NEWS

ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശവുമായി ആല്‍ഫ; മെഡിക്കല്‍ ക്യാംപ് ഇന്ന്

Published : 8th December 2017 | Posted By: kasim kzm

തൃശൂര്‍: ജില്ലയിലെ എറിയാട് പഞ്ചായത്തില്‍ ഓഖി ചുഴലിക്കാറ്റുമൂലം ദുരിത ബാധിതര്‍ക്ക് സാന്ത്വന സ്പര്‍ശവുമായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. എറിയാട് കമ്യൂണിറ്റി ഹാളില്‍ ഇന്ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാംപ്.
ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റും നമ്മുടെ ആരോഗ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റല്‍ ആണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ഒരു ഫിസിഷ്യനും ശിശുരോഗ വിദഗ്ധനും ഗൈനക്കോളജിസ്റ്റും ക്യാംപില്‍ ദുരിതബാധിതരെ പരിശോധിക്കും.
അത്യാവശ്യ മരുന്നുകളും അവിടെ വെച്ചുതന്നെ സൗജന്യമായി നല്‍കും. ഓഖി ചുഴലിക്കാറ്റുമൂലം കരയില്‍ ഒരാള്‍പൊക്കത്തില്‍ അടിഞ്ഞുകൂടിയ മണലും കടല്‍ക്ഷോഭവുംമൂലം സ്വന്തം വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമായി രണ്ട് ടാറ്റ ഹിറ്റാച്ചി വാഹനങ്ങളും ഒരു ബോബ് കാറ്റുമായി ആല്‍ഫ വൊളന്റിയര്‍മാര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്നു. വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് കുടിവെള്ള വിതരണവും ആല്‍ഫ കൊടുങ്ങല്ലൂര്‍, മതിലകം സാന്ത്വനക്കണ്ണികളിലെ പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തിവരുന്നുണ്ട്.
ക്യാംപുകളില്‍
താമസിക്കുന്നവര്‍ക്ക്
ഭക്ഷണവും മരുന്നും എത്തിക്കണം
തൃശൂര്‍: ജില്ലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടുകള്‍ വിട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം ഉള്‍പ്പെടെ കൃത്യമായി ഇപ്പോഴും ലഭിക്കുന്നില്ലെന്നും അധികാരികള്‍ ഇടപ്പെട്ട് അടിയന്തിരമായി ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കണമെന്നും ജവഹര്‍ ബാലവിഹാര്‍ ദേശിയ പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ പറഞ്ഞു. ജവഹര്‍ ബാലവിഹാര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ആന്റോ തോറയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി ബി സത്യന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് കെ എന്‍, കുട്ടിളുടെ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ദില്‍സ നൗഷാദ്, ഷംസുദ്ദീന്‍ പുതുക്കാട്, ഷിജു ബി എ, കെ കെ കൃഷ്ണദാസ്, ഉജ്വല രാജന്‍, ഗീതാദാസ് സംസാരിച്ചു.
സഹായവുമായി
കെഎസ്‌യു
തൃശൂര്‍: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തൃശൂര്‍ ജില്ലയിലെ എറിയാട്, അഴിക്കോട് തീര പ്രദേശവാസികള്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബ്രഡ്, ബിസ്‌ക്കറ്റ് തുടങ്ങി ലഘുഭക്ഷണ പദാര്‍ഥങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു. വിവിധ കോളജുകളിലെ കെഎസ്‌യു യൂണിറ്റുകളില്‍ നിന്ന് സമാഹരിച്ചതുകൊണ്ട് വാങ്ങിയ ഭക്ഷണപദാര്‍ഥങ്ങളും നിത്യോപയോഗ സാധനങ്ങളും, എറിയാട് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെ 110 ഓളം കുടുംബങ്ങള്‍ക്കും എരിയാട്, അഴിക്കോട് ഭാഗത്തെ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കുമായി നല്‍കി കെഎസ്‌യു.
സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെഎസ്‌യു നേതാക്കളായ അബിമോന്‍ തോമസ്, ജെറിന്‍ മടത്തോട്ടത്തില്‍, അരവിന്ദ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss