|    Sep 19 Wed, 2018 10:24 am
FLASH NEWS

ദുരിതാശ്വാസ മേഖലയിലേക്കുള്ള കിറ്റുകള്‍ ബിഇഎം സ്‌കൂളില്‍ നിന്നു മാറ്റി

Published : 25th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ദുരിതാശ്വാസ ക്യാംപിലേക്ക് എത്തിക്കാനായുള്ള അവശ്യവസ്തുക്കള്‍ ബിഇഎം സ്‌കൂളില്‍ നിന്നു ഡിടിപിസി ഓഫിസിലേക്ക്. എന്‍സിസി, എസ്പിസി, കാംപസ് ഓഫ് കോഴിക്കോട്, എന്‍ഐടി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് അഭ്യര്‍ഥന കണ്ട് എത്തിയവരും ചേര്‍ന്നാണ് ഇവിടെ നിന്നു സാധനങ്ങള്‍ മാറ്റാന്‍ മുന്നിട്ടിറങ്ങിയത്.
ഈ മാസം 16 മുതല്‍ ഇവിടെ നിന്നു സാധനങ്ങള്‍ വിവിധയിടങ്ങളിലേക്കായി എത്തിക്കുന്നുണ്ട്. ഇന്നലെ 300 പേരാണ് സാധനങ്ങള്‍ കയറ്റി അയക്കാനായി പ്രയത്‌നിച്ചത്. ഡിടിപിസി കേന്ദ്രത്തില്‍ നിന്നും ജില്ലയിലെ ഓരോ വില്ലേജ് ഓഫിസര്‍ മുഖേന സാധനങ്ങള്‍ ദുരിതത്തിനിരയായവരുടെ വീടുകളില്‍ എത്തിക്കും.
ഭക്ഷണ സാധന കിറ്റുകളാണ് എല്ലാവര്‍ക്കും നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരിയും ജില്ലാ കലക്ടര്‍ യു വി ജോസും ബിഇഎം സ്‌കൂളില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. നന്‍മയുടെ ആഘോഷമായിട്ടാണ് കലക്ടര്‍ ഇവരുടെ പ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്. ഇവിടെ പ്രവര്‍ത്തിച്ച എല്ലാവരുടെയും സ്—നേഹം പകരം വെക്കാനില്ലാത്തതാണ്. ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാമോരോരുത്തരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
വലിയ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും കലക്ടര്‍ പറഞ്ഞു. പ്രശ്നം വരുമ്പോ ള്‍ അത് പ്രശ്‌നമായി കാണാതെ അവസരമായി കാണാനും കലക്ടര്‍ എന്ന നിലയില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്. ദുരിതാശ്വാസ മേഖലയിലെ പ്രവര്‍ത്തനഫലം ലോക മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss