|    Aug 20 Mon, 2018 2:00 pm
FLASH NEWS
Home   >  Kerala   >  

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മോഷണം: കൃഷി ഓഫിസര്‍മാര്‍ക്ക് 2 വര്‍ഷം തടവും പിഴയും

Published : 6th August 2018 | Posted By: afsal aph


തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 36,853 രൂപയുടെ അപഹരണം നടത്തിയതിന് കൃഷി ഓഫിസര്‍ക്കും അസിസ്റ്റന്റിനും വര്‍ഷം വീതം തടവുശിക്ഷയും പിഴയും ശിക്ഷ വിധിച്ചു. കുളത്തുപ്പുഴ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ അജയചന്ദ്രന്‍, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് പൊന്നമ്മ എന്നിവര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷയോടൊപ്പം ഒന്നാം പ്രതി 25,000 രൂപയും രണ്ടാം പ്രതി 15,000 രൂപയും പിഴയൊടുക്കാനും വിജിലന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ ഉത്തരവിട്ടു. കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് അനുവദിച്ച തുകയാണ് കര്‍ഷകര്‍ക്ക് നല്‍കിയതായി വ്യാജരേഖയുണ്ടാക്കി വെട്ടിച്ചെടുത്തത്. 1995 ല്‍ മരണമടഞ്ഞ സ്ത്രീക്ക് 2005ല്‍ ഫണ്ട് നല്‍കിയതായി വ്യാജരേഖയുണ്ടാക്കിയതായും കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹര്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss